'രക്തത്തില്‍ മുങ്ങി എന്‍റെ മടിയില്‍ കിടന്ന ജുനൈദിന്‍റെ മുഖം മറക്കാനാകുന്നില്ല'

Update: 2018-05-29 04:48 GMT
Editor : admin
'രക്തത്തില്‍ മുങ്ങി എന്‍റെ മടിയില്‍ കിടന്ന ജുനൈദിന്‍റെ മുഖം മറക്കാനാകുന്നില്ല'

കണ്ണടയ്ക്കുമ്പോഴെല്ലാം ആ ദൃശ്യങ്ങള്‍ മാത്രമാണ് ഓടിയെത്തുന്നത്. എനിക്കെന്‍റെ സഹോദരനെ രക്ഷിക്കാനായില്ല. അവനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആ ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്....

"'രക്തത്തില്‍ മുങ്ങി എന്‍റെ മടിയില്‍ കിടക്കുന്ന ജുനൈദിന്‍റെ മുഖം കണ്ണില്‍ നിന്ന് മായുന്നില്ല. അവന്‍റെ വെള്ള കുര്‍ത്ത ചുവപ്പായി മാറിയിരുന്നു. ഓരോ കുത്തേല്‍ക്കുമ്പോഴും വലുതായി കൊണ്ടിരുന്ന അവന്‍റെ നിലവിളി ഇപ്പോഴുമെന്‍റെ കാതുകളില്‍ മുഴങ്ങുകയാണ്'' - മുസ്ലിംമായതിന്റെ പേരില്‍ ട്രെയിനില്‍ ഹിന്ദുത്വ വാദികള്‍ കുത്തി കൊലപ്പെടുത്തിയ ജുനൈദിന്റെ സഹോദരന്‍ ഹാഷിമിന്‍റേതാണ് ഈ വാക്കുകള്‍. ട്രെയിനില്‍ നടന്ന ആക്രമണത്തില്‍ ജുനൈദിനൊപ്പമുണ്ടായിരുന്ന ഹാഷിം ഇപ്പോഴും ആ നടുക്കത്തില്‍ നിന്ന് മുക്തനായിട്ടില്ല. രാത്രിയില്‍ എനിക്ക് കണ്ണടയ്ക്കാന്‍ കഴിയുന്നില്ല. കണ്ണടയ്ക്കുമ്പോഴെല്ലാം ആ ദൃശ്യങ്ങള്‍ മാത്രമാണ് ഓടിയെത്തുന്നത്. എനിക്കെന്‍റെ സഹോദരനെ രക്ഷിക്കാനായില്ല. അവനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആ ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്, ഏതെങ്കിലും രീതിയില്‍ പ്രതികരിച്ച് എന്‍റെ സഹോദരനെ അരുംകൊലച്ചെയ്യുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാമായിരുന്നു എന്ന ചിന്ത ഇപ്പോഴും വേട്ടയാടുന്നു. രക്ഷക്കായി ഓടുന്ന അവന്‍റെയും ടെയിനുള്ളിലും കംപാര്‍ട്ട്മെന്‍റ് ചുമരുകളിലുമുള്ള രക്തത്തിന്‍റെയും ചിത്രം ഒരിക്കലും എന്നില്‍ നിന്ന് മായില്ല - വിറയ്ക്കുന്ന ശബ്ദത്തോടെ ഹാഷിം പറഞ്ഞു.

Advertising
Advertising

എന്തുകൊണ്ടാണ് ഞങ്ങളോട് ഇത് സംഭവിച്ചത്? എന്തിനാണ് അവര്‍ ഞങ്ങളെ പേരെത്ത് വിളിച്ച് വേട്ടയാടിയതെന്ന് മനസിലാകുന്നില്ല. ദേശീയതയെ കുറിച്ച് എനിക്കൊന്നും അറിയില്ല. ഞാനൊരു ഇന്ത്യക്കാരനാണ്. ഇതാണ് എന്‍റെ വീട് , അത് മാത്രമാണ് എനിക്ക് അറിവുള്ളത്,

ട്രെയിനില്‍ വേട്ടയാടന്‍ നടക്കുമ്പോഴും സഹയാത്രക്കാര്‍ ഇടപെടാന്‍ പോലും തയ്യാറാകാതെ കാഴ്ചക്കാരായി നോക്കിയിരിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് വിധേയനായി പരിക്കേറ്റ മൌസിം പറഞ്ഞു. അവരുടെ മര്‍ദനവും കത്തി കുത്തും ഏല്‍ക്കാതിരിക്കാനായി ഞാന്‍ സീറ്റിനടയില്‍ ഒളിക്കുകയായിരുന്നു. ട്രെയിനില്‍ ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ആരും ഞങ്ങള്‍ക്കൊപ്പം നിന്നില്ല. ഞങ്ങള്‍ ബീഫ് തിന്നുന്നവരാണെന്നും അതിനാല്‍ മരിക്കേണ്ടവരാണെന്നുമായിരുന്നു അവരുടെ നിലപാട് - മൌസിം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News