ബീഹാറില്‍ ഇന്ന് മന്ത്രി സഭ വിപുലീകരണം

Update: 2018-05-29 02:45 GMT
Editor : Subin
ബീഹാറില്‍ ഇന്ന് മന്ത്രി സഭ വിപുലീകരണം

മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവുമായ ജിതന്റാം മാഞ്ചിക്ക് കാബിനറ്റ് പദവി ലഭിച്ചേക്കും....

ബീഹാറില്‍ നിതീഷ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എന്‍ഡിഎ കക്ഷികളില്‍നിന്ന് പതിനാറും ജെഡിയുവില്‍ നിന്ന് പത്തൊമ്പതും എംഎല്‍എമാരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവുമായ ജിതന്റാം മാഞ്ചിക്ക് കാബിനറ്റ് പദവി ലഭിച്ചേക്കും. അതേ സമയം നിതീഷിന്റെ തീരുമാനത്തില്‍ അതൃപ്തരായ ജെ .ഡി.യു നേതാക്കള്‍ തുടര്‍ നീക്കം സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്

Advertising
Advertising

പട്‌നയില്‍ വൈകീട്ട് മൂന്നിനാണ് ജെഡിയു ബി ജെ പി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ബിജെപിയില്‍ നിന്ന് അഞ്ച് പേര്‍ മന്ത്രി പദത്തിലെത്തും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ നന്ദ്കിശോര്‍ യാദവ്, ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള നേതാവ് മംഗള്‍ പാണ്ഡെ, മുതിര്‍ന്ന നേതാവ് പ്രേം കുമാര്‍ എന്നിവരുടെ പേരുകളില്‍ അന്തിമ ധാരണയായിട്ടുണ്ട്. മന്ത്രിസഭയില്‍ മറ്റു ഘടക കക്ഷികളായ ആര്‍എല്‍എസ്പി, എല്‍ജെപി, ഹിന്ദുസ്ഥാന്‍ ആവാമി മര്‍ച്ച എന്നിവക്ക് ഓരോ സ്ഥാനം നല്‍കും.

ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച തലവനും മുന്‍മുഖ്യമന്ത്രിയുമായ ജിതന്റാം മാഞ്ചി ക്യാബിനറ്റ് മന്ത്രിയാകും. നിതീഷ് കുമാറിന്റെ രാഷ്ട്രീയ മാറ്റത്തില്‍ അതൃപ്തിയുള്ള ശരത് യാദവ്, അലി അന്‍ വര് അന്‍സാരി എന്നിവര്‍ ഉള്‍പ്പെടെയുള്ള ജെഡിയു നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടര്‍നീക്കം സംബന്ധിച്ചുള്ള തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ ശരത് യാദവ് അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം ഇവര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News