ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

Update: 2018-05-29 13:36 GMT
Editor : admin
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ഓഗസ്റ്റ് അഞ്ച് വരെയാണ് സമയപരിധി നീട്ടിയിട്ടുള്ളത്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് സമയം നീട്ടിയിട്ടുള്ളത്. നികുതിദായകര്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലും ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റുമാര്‍ ജി എസ്ടി യുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടിയേക്കുമെന്ന് റിപ്പോര്‌ട്ടുകളുണ്ടായിരുന്നു. ഇത് തള്ളി കൊണ്ടാണ് ഇന്ന് തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും ആദായ നികുതി വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാളെ മുതലും പിഴ ഇല്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകുമെങ്കിലും അധികമായി പിടിച്ച നികുതി തുക തിരികെ ലഭിക്കേണ്ടവര്‍ക്ക് പലിശ തുക കുറയും. നോട്ട് അസാധുവാക്കല്‍ നടപ്പിക്കിയതിന് ശേഷം 2016 നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ രണ്ട് ലക്ഷമോ അതിലധികമോ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചവര്‍ നിര്‍ബന്ധമായും ആദായ നികുതി വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News