സെക്സ് സിഡി നിര്‍മിക്കുന്നതിനിടെ ബിജെപി പ്രകടന പത്രിക തയ്യാറാക്കാന്‍ മറന്നു: ഹാര്‍ദിക് പട്ടേല്‍

Update: 2018-05-29 00:27 GMT
Editor : Sithara
സെക്സ് സിഡി നിര്‍മിക്കുന്നതിനിടെ ബിജെപി പ്രകടന പത്രിക തയ്യാറാക്കാന്‍ മറന്നു: ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍.

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. അശ്ലീല സിഡി നിര്‍മാണത്തിനിടെ പ്രകടന പത്രിക തയ്യാറാക്കാന്‍ ബിജെപി മറന്നുപോയി. നാളെയാണ് വോട്ടെടുപ്പെന്നും ഹാര്‍ദിക് ബിജെപിയെ ട്വീറ്റില്‍ ഓര്‍മിപ്പിച്ചു.

ഹാര്‍ദിക് പട്ടേലിന്‍റേതെന്ന പേരില്‍ സെക്സ് സിഡി നേരത്തെ പുറത്തിറങ്ങിയിരുന്നു. സിഡി വ്യാജമാണെന്നും ബിജെപിയാണ് പിന്നിലെന്നും ഹാര്‍ദിക് വിശദീകരിക്കുകയും ചെയ്തു. ഈ സംഭവം സൂചിപ്പിച്ചാണ് ഹാര്‍ദികിന്‍റെ പരിഹാസം.

Advertising
Advertising

22 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ എന്തുകൊണ്ട് പ്രകടന പത്രിക പുറത്തിറക്കിയില്ല എന്ന ചോദ്യത്തിന് ബിജെപി നേതാക്കള്‍ക്ക് വ്യക്തമായ ഉത്തരമില്ല. അവിടെ പ്രകടന പത്രിക എന്ന ചോദ്യത്തിന് അതൊക്കെ വരും എന്നായിരുന്നു ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്‍റെ മറുപടി. മറ്റ് നേതാക്കളൊന്നും പ്രതികരിക്കാന്‍ തയ്യാറായതുമില്ല.

ബിജെപി പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനങ്ങളെ മാനിക്കുന്നില്ലെന്നതിന്‍റെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഗുജറാത്തിന്‍റെ ഭാവി സംബന്ധിച്ച് ബിജെപിക്ക് ഒരു കാഴ്ചപ്പാടുമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News