ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

Update: 2018-05-29 05:33 GMT

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് ഓഫീസര്‍മാരായ സന്ദീപ് പട്ടേല്‍, പവന്‍ എന്നിവരെ രോഗികളുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം

ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ഏറ്റവും വലിയ ആശുപത്രിയായ എല്‍എന്‍ജെപിയില്‍ മലയാളികള്‍ ഉള്‍പെടുന്ന നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍. രോഗിയുടെ ബന്ധുക്കള്‍ നഴ്‌സുമാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സമരം. അക്രമികളെ ഒരു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു.

Full View

അഞ്ഞൂറോളം വരുന്ന മലയാളികള്‍ അടക്കം രണ്ടായിരത്തിലധികം നഴ്‌സുമാരാണ് ആശുപത്രിയില്‍ പണിമുടക്കുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് ഓഫീസര്‍മാരായ സന്ദീപ് പട്ടേല്‍, പവന്‍ എന്നിവരെ രോഗികളുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി ഡയരക്ടടര്‍ക്കും പോലീസിനും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഉന്നയിച്ച ആവശ്യങ്ങളില്‍ തിങ്കളാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനവും നിര്‍ത്തിവച്ച് സമരം ശക്തമാക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.

Tags:    

Similar News