റോള്‍ നമ്പര്‍ തെറ്റിച്ചതിന് അധ്യാപകന്‍ 8 വയസുകാരിയുടെ ചെവിയടിച്ച് പൊട്ടിച്ചു

Update: 2018-05-30 15:00 GMT
Editor : Jaisy
റോള്‍ നമ്പര്‍ തെറ്റിച്ചതിന് അധ്യാപകന്‍ 8 വയസുകാരിയുടെ ചെവിയടിച്ച് പൊട്ടിച്ചു

വടക്കന്‍ കൊല്‍ക്കൊത്തയിലെ ഡുംഡുമിലുള്ള സെന്റ്.സ്റ്റീഫന്‍ സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്

പരീക്ഷയില്‍ റോള്‍ നമ്പര്‍ ശരിയായി എഴുതാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ ചെവിയടിച്ച് പൊട്ടിച്ചു. വടക്കന്‍ കൊല്‍ക്കൊത്തയിലെ ഡുംഡുമിലുള്ള സെന്റ്.സ്റ്റീഫന്‍ സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സ്കൂളിലെ അധ്യാപകനായ പി.മലേക്കറാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ചെവിയടിച്ച് പൊട്ടിച്ചത്. പരീക്ഷ സമയത്ത് റോള്‍ നമ്പര്‍ തെറ്റിച്ചതാണ് കാരണം. പൊട്ടിയ ചെവിയില്‍ നിന്നും ചോര വന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റ് അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും മറ്റ് രക്ഷിതാക്കളും സ്കൂളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ഡുംഡും പൊലീസ് സ്റ്റേഷനില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ സംഭവത്തെ ന്യായീകരിക്കുകയാണ് ഉണ്ടായത്. പെണ്‍കുട്ടിയെ ആരും അടിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News