അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില കൂടുതല്‍ ഇന്ത്യയില്‍

Update: 2018-05-30 03:14 GMT
Editor : admin
അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില കൂടുതല്‍ ഇന്ത്യയില്‍
Advertising

സാന്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നാക്കം നില്‍ക്കുന്ന അയല്‍രാജ്യങ്ങളേക്കാള്‍ 30 രൂപയോളം കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില.

അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോളും ഇന്ധനവില ഏറ്റവും ഉയര്‍ന്നത് ഇന്ത്യയിലാണ്. സാന്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നാക്കം നില്‍ക്കുന്ന അയല്‍രാജ്യങ്ങളേക്കാള്‍ 30 രൂപയോളം കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. പെട്രോളിയം പ്ലാനിങ് ആന്‍റ് ആനാലിസിസ് സെല്ലിന്‍റെ സെപ്തം 1 ലെ കണക്കുകള്‍ പരിശോധിക്കുക. സാന്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയേക്കാള്‍ ഇന്ധനവില ഏറെ കുറവാണ് അയല്‍രാജ്യങ്ങളിലേതെന്ന കണക്കുകള്‍ കാണാം.

ബംഗ്ലാദേശ്, നേപ്പാള്‍,ശ്രീലങ്ക, പാക്കിസ്ഥാന്‍, എന്നീരാജ്യങ്ങളിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്താല്‍ ഏറ്റവും കൂടുതല്‍ വില നമ്മുടെ രാജ്യത്താണ്. ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 69.26 പൈസയാണ്. അതേസമയം തൊട്ടടുത്തെ പാക്കിസ്ഥാനില്‍ 40.82 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. 30 രൂപവരെയാണ് കുറവ്. ബംഗ്ലാദേശ് മാത്രമാണ് വിലയില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്. ഡീസലിന്‍റെ വിലയിലും ഇന്ത്യയാണ് ഒന്നാമത്. അതേസമയം എല്‍പിജിയുടെ വിലയില്‍ സബ്സിഡി കഴിച്ച് ഏറ്റവും കുറവ് വില ഇന്ത്യയിലാണ്. 487.18 രൂപയാണ് ഇന്ത്യയിലെ വില. അതേസമയം മണ്ണെണ്ണയുടെ വിലയില്‍ ഏറ്റവും കുറവ് ശ്രീലങ്കയിലും. ഇന്ത്യയില്‍ മണ്ണെണ്ണയ്ക്ക് മുംബൈയിലെ വില 22.27 രൂപയാണ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News