മുഹമ്മദ് അഫ്രസുല്‍ കൊലപാതകം: കൊലയാളിയുടെ അക്കൌണ്ടിലേക്ക് എത്തിയത് 3ലക്ഷത്തോളം രൂപ

Update: 2018-05-30 09:05 GMT
Editor : Muhsina
മുഹമ്മദ് അഫ്രസുല്‍ കൊലപാതകം: കൊലയാളിയുടെ അക്കൌണ്ടിലേക്ക് എത്തിയത് 3ലക്ഷത്തോളം രൂപ

രാജസ്ഥാനില്‍ മധ്യവയസ്കനെ ജീവനോടെ ചുട്ട്കൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ രെഗറിന്റെ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് വന്‍ തോതില്‍ പണമെത്തുന്നതായി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശംഭുലാലിന്റെ ഭാര്യയുടെ പേരിലാണ് പണം എത്തുന്നത്. 516 പേര്‍..

രാജസ്ഥാനില്‍ മധ്യവയസ്കനെ ജീവനോടെ ചുട്ട്കൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ രെഗറിന്റെ കുടുംബത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് വന്‍ തോതില്‍ പണമെത്തുന്നതായി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശംഭുലാലിന്റെ ഭാര്യയുടെ പേരിലാണ് പണം എത്തുന്നത്. 516 പേര്‍ പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതോടെ പൊലീസ് അക്കൌണ്ട് മരവിപ്പിച്ചു.

Advertising
Advertising

മുഹമ്മദ് അഫ്രസുല്‍ കൊലപാതക കേസില്‍ ശംഭുലാലും സഹോദരി പുത്രനും പൊലീസ് കസ്റ്റഡിയിലായതിന് ശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളല്‍ നിന്നായി ശംഭുലാലിന്റെ കുടുബത്തിന് പണമെത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലാണ് ബാങ്ക് അക്കൌണ്ടിലേക്ക് പണം എത്തിയത്. ഇത്തരത്തില്‍ നിക്ഷേപിച്ച 3 ലക്ഷം രൂപ അടങ്ങിയ ബാഹ്ക് അക്കൌണ്ട് മരവിപ്പിച്ചതായും പണം നിക്ഷേപിച്ചവര്‍ക്ക് ശംഭുലാലുമായുല്ല ബന്ധം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

പണം നിക്ഷേപിച്ചതിന്റെ റസീപ്റ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച രണ്ട് വ്യവസായികള്‍ അറസ്റ്റിലായിട്ടുണ്ട്. ശംഭുലാലിന്റെ കുടുംബത്തിന് പണം നല്‍കണമെന്ന് ആഹ്യാനം ചെയ്തുള്ള സന്ദേശം പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഡിസംബര്‍ 6നാണ് രാജ്സമന്തില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രസുലിനെ ശംഭുലാല്‍ മഴു ഉപയോഗിച്ച് ആക്രമിച്ച ശേഷം ജീവനോടെ കത്തിച്ചത്. സഹോദരി പുത്രനെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ മൊബൈലിലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങല്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News