ഭോപ്പാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

Update: 2018-05-31 03:36 GMT
ഭോപ്പാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

എന്തുകൊണ്ടാണ് മുസ്‍ലിംകള്‍ മാത്രം ജയില്‍ ചാടുന്നതെന്നും ഹിന്ദുക്കള്‍ എന്തുകൊണ്ട് ജയില്‍ചാടുന്നില്ലാ എന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്

ഭോപ്പാലിലെ സിമി-പൊലീസ് ഏറ്റുമുട്ടലിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. ഭോപ്പാലില്‍ സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം വ്യാജഏറ്റുമുട്ടലാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കി.

ഏറ്റുമുട്ടലിനെക്കുറിച്ച് യാതൊരു അന്വേഷണവും ആവശ്യമില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലപാട്. സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയതിനെക്കുറിച്ചും അവര്‍ക്ക് ലഭിച്ച സഹായത്തെക്കുറിച്ചും മാത്രമാണ് എന്‍ഐഎ അന്വേഷണം നടത്തുക എന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. അന്വേഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഐഎഡിജി ശരത്കുമാര്‍ ആഭ്യന്തരമന്ത്രിരാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. എന്തുകൊണ്ടാണ് മുസ്‍ലിംകള്‍ മാത്രം ജയില്‍ ചാടുന്നതെന്നും ഹിന്ദുക്കള്‍ എന്തുകൊണ്ട് ജയില്‍ചാടുന്നില്ലാ എന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് ചോദിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആംആദ്മി പാര്‍ട്ടിയും സിപിഎമ്മും ആവശ്യപ്പെട്ടു.

വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് എന്‍ഐഎ ഇതര ഏജന്‍സി അന്വേഷിക്കണമെന്ന് സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

Tags:    

Similar News