നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു

Update: 2018-05-31 02:53 GMT
Editor : Jaisy
നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു

ഇരുപത്തിയൊന്നുകാരനായ ജയേഷ് സോളങ്കിയെയാണ് പട്ടേല്‍ സമുദായാഗംങ്ങള്‍ തല്ലിക്കൊന്നത്

ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു. ഇരുപത്തിയൊന്നുകാരനായ ജയേഷ് സോളങ്കിയെയാണ് പട്ടേല്‍ സമുദായാഗംങ്ങള്‍ തല്ലിക്കൊന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

ജയേഷും സുഹൃത്തുക്കളും ഭദ്രാനിയ ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ഇവരുടെ അടുത്തെത്തിയ പട്ടേല്‍ സമുദായത്തില്‍ പെട്ട സഞ്ജയ് അലിയാസ് ഭീമോ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു. തുടര്‍ന്ന് താഴ്ന്ന ജാതിക്കാരായ ഇവര്‍ക്ക് ഗര്‍ബനൃത്തം കാണാന്‍ അവകാശമില്ലെന്നു പറഞ്ഞ് കൂട്ടുകാരെ വിളിച്ചുവരുത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

ഇതിലൊരാള്‍ ജയേഷ് സോളങ്കിയുടെ തല ചുമരില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പെറ്റ്‍ലാഡ് ജെ എന്‍ ദേശായി അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News