പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

Update: 2018-05-31 23:10 GMT
Editor : Jaisy
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ
Advertising

കടുത്ത പ്രതിപക്ഷ വിമര്‍ശം ഏറ്റുവാങ്ങിയ ശേഷമാണ് കേന്ദ്രം ഇന്ന് സമ്മേളന തിയതികള്‍ പ്രഖ്യാപിച്ചത്

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ നടക്കും. കടുത്ത പ്രതിപക്ഷ വിമര്‍ശം ഏറ്റുവാങ്ങിയ ശേഷമാണ് കേന്ദ്രം ഇന്ന് സമ്മേളന തിയതികള്‍ പ്രഖ്യാപിച്ചത്. ജിഎസ്ടി പ്രശ്നങ്ങള്‍, നോട്ട് നിരോധം ജമ്മുകശ്മീരിലെ തീവ്രവാദ നീക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരു സഭകളിലും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഡിസംബര്‍ 15 നും ജനുവരി 5 നും ഇടയില്‍ 14 ദിവസമാണ് പാര്‍ലമെന്റ് ചേരുക.ഡിസംബര്‍ 25 ,26 തിയതികള്‍ ക്രിസ്തുമസ് അവധിയായിരുക്കും. മുന്‍ സമ്മേളനങ്ങള്‍ക്ക് സമാനമായി ശൈത്യകാല സമ്മേളനത്തിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും.ജിഎസ്ടി പ്രശ്നങ്ങള്‍, നോട്ട് നിരോധം അടക്കമുള്ള വിഷയങ്ങളില്‍ ഇരു സഭകളിലും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ശൈത്യകാല സമ്മേളനം വൈകിപ്പിച്ചതില്‍ പ്രതിപക്ഷ വിമര്‍ശം ശക്തമായതോടെയാണ് സര്‍ക്കാര്‍ തിയതികള്‍ പ്രഖ്യാപിക്കുന്നത്. ഈ വിഷയത്തിലും സഭയില്‍ പ്രതിപക്ഷം വിമര്‍ശം അറിയിച്ചേക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News