കൊളീജിയം പരിഷ്കരണം; കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

Update: 2018-05-31 02:27 GMT
Editor : admin
കൊളീജിയം പരിഷ്കരണം; കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

ജുഡീഷ്യല്‍ നിയമനത്തിനായുള്ള കൊളീജയം സംവിധാനം പരിഷ്കരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.പരിഷ്കാരത്തിന്‍റെ ഭാഗമിയി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നേരത്തെ ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം തിരിച്ചയച്ചിരുന്നു.

ജുഡീഷ്യല്‍ നിയമനത്തിനായുള്ള കൊളീജയം സംവിധാനം പരിഷ്കരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.പരിഷ്കാരത്തിന്‍റെ ഭാഗമിയി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നേരത്തെ ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇതംഗീകരിക്കാനാകില്ലെന്നും, കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ വിശദീകരിച്ച് കൊണ്ട് കൊളീജിയത്തിന് വീണ്ടും കുറിപ്പ് നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട് നിയമമന്ത്രാലയം ആവശ്യപ്പെട്ടു.

Advertising
Advertising

ജുഡീഷ്യല്‍ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം കാര്യക്ഷമമാക്കാനാണ്, ജഡ്ജിമാരുടെ നിയമനത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ടാക്കൂറിന് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിലെ നിയമനങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്ന രണ്ട് മാനദണ്ഡങ്ങളില്‍ വിയോജിപ്പ് അറിയിച്ചാണ് സുപ്രിം കോടതി കൊളീജിയം നിര്‍ദേശങ്ങള്‍ തിരിച്ചയച്ചത്. എന്നാല്‍ ഇതംഗീകരിക്കാതെ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.

കൊളീജയം ഉന്നയിച്ച വിയോജിപ്പുകള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിക്കൊണ്ട് നിര്‍ദേശങ്ങള്‍ വീണ്ടും സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകിയോട് നിയമന്ത്രാലയം ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനം പിരിച്ച് വിട്ട് ജുഡീഷ്യല്‍ നിയമനത്തിനായി കമ്മീഷന്‍ കൊണ്ട് വരാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജുഡീഷ്യല്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് കളമൊരുങ്ങുമെന്ന കാരണം ചൂണ്ടിക്കാട്ടി തന്നെയാണ് കമ്മീഷന്‍ കൊണ്ട് വരാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു. ഇതേ കാരണത്തിന്‍റെ പേരില്‍ കേന്ദ്രവും സുപ്രിം കോടതിയും തമ്മിലെ തര്‍ക്കം മുറുകുമ്പോള്‍ കൊളീജിയം സംവിധാനം അഴിച്ച് പണിയുന്നതും അനിശ്ചിതത്വത്തിലാവുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News