പാര്‍ത്ഥിപന്റെ 'ഉപ്പുമാവ്'' ദേശീയ പ്രശ്നമായപ്പോള്‍...

Update: 2018-06-01 10:49 GMT
Editor : Jaisy
പാര്‍ത്ഥിപന്റെ 'ഉപ്പുമാവ്'' ദേശീയ പ്രശ്നമായപ്പോള്‍...

ഇന്നും നിരവധി സംവിധാനസഹായികള്‍ ജീവിക്കുന്നത് ഉപ്പമുവ് കഴിച്ചാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

ഉപ്പുമാവിനെക്കുറിച്ചുള്ള തന്റെ നിര്‍ദ്ദോഷമായ തമാശ ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് നടന്‍ പാര്‍ത്ഥിപന്‍ കരുതിയില്ല. തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശം ചാനല്‍ ചര്‍ച്ചകള്‍ക്ക് വിഷയമാകുമെന്നോ ട്രോളുകള്‍ക്ക് ഇരയാകുമെന്നോ അറിയുമായിരുന്നെങ്കില്‍ അദ്ദേഹം ഉപ്പുമാവിനെ വെറുതെ വിടുമായിരുന്നു. ഉപ്പുമാവിനെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ഈയിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ത്ഥിപന്‍ പറഞ്ഞിരുന്നു, ഇതാണ് പുലിവാലായത്.

Advertising
Advertising

പട്ടിണിക്കാലത്ത് തന്റെ ജീവന്‍ രക്ഷിച്ചിരുന്നത് ഉപ്പുമാവായിരുന്നു. അതിനാല്‍ തന്റെ അഭിപ്രായത്തില്‍ ഉപ്പുമാവിനെ ദേശീയ ഭക്ഷണമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു പാര്‍ത്ഥിപന്‍ തമാശ രൂപത്തില്‍ പറഞ്ഞത്. ഇന്നും നിരവധി സംവിധാനസഹായികള്‍ ജീവിക്കുന്നത് ഉപ്പമുവ് കഴിച്ചാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് മാധ്യമത്തില്‍ വന്നതോടെ മറ്റു മാധ്യമങ്ങളും ഈ വിഷയത്തെ വലിയ ചര്‍ച്ചയാക്കുകയായിരുന്നു. സംഭവം ചില ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് വയ്ക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ പ്രധാന പാചകക്കാരനും ന്യൂട്ട്രീഷ്യനിസ്റ്റും അടക്കം നാല് പേരാണ് 15 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ന്ന് ട്വിറ്ററിലും ഫേസ്ബുക്കിലും അടക്കം ട്രോളുകളും ഉപ്പുമാവിനെക്കുറിച്ച് രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ എന്റെ ദേശീയ ഭക്ഷണമാണ് ഉപ്പുമാവെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാണിച്ച് പാര്‍ത്ഥിപന്‍ രംഗത്ത് വന്നിരുന്നു. തന്റെ വാചകങ്ങള്‍ എല്ലാ മാധ്യമങ്ങളും ചേര്‍ന്ന് മസാലകള്‍ ഇട്ട് കിച്ചടിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News