പൊലീസ് ഓഫീസറുടെ കസേരയില്‍ ആള്‍ദൈവം രാധെ മാ; താണുവണങ്ങി പൊലീസ്

Update: 2018-06-01 10:29 GMT
Editor : Sithara
പൊലീസ് ഓഫീസറുടെ കസേരയില്‍ ആള്‍ദൈവം രാധെ മാ; താണുവണങ്ങി പൊലീസ്

ഡല്‍ഹിയില്‍ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ആള്‍ദൈവം രാധെ മാ പൊലീസ് ഓഫീസറുടെ കസേരയിലിരിക്കുന്ന ചിത്രം പുറത്ത്.

ഡല്‍ഹിയില്‍ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ആള്‍ദൈവം രാധെ മാ പൊലീസ് ഓഫീസറുടെ കസേരയിലിരിക്കുന്ന ചിത്രം പുറത്ത്. ആള്‍ദൈവത്തെ പൊലീസ് ഓഫീസര്‍ സഞ്ജയ് ശര്‍മ താണുവണങ്ങുകയും ചെയ്തു.

സെപ്തംബര്‍ 28നാണ് സംഭവം. സ്റ്റേഷനില്‍ പൊലീസ് ആള്‍ദൈവത്തെ തൊഴുത് നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. എന്നാല്‍ സഞ്ജയ് ശര്‍മ പറയുന്നത് സ്റ്റേഷനിലെത്തി രാധെ മാ തന്‍റെ കസേരയില്‍ സ്വയം ഇരിക്കുകയായിരുന്നു എന്നാണ്. സ്റ്റേഷനില്‍ നിന്ന് പോകാന്‍ താന്‍ രാധെ മായോട് കൈകൂപ്പി ആവശ്യപ്പെടുന്ന ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

സെപ്തംബര്‍ 28ന് രാത്രി 11.30ഓടെയാണ് രാധെ മായും അനുയായികളും പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസുകാരന്‍ പറഞ്ഞു. രാധെ മായ്ക്ക് ടോയ്‍ലറ്റില്‍ പോകണമെന്ന് അനുയായികള്‍ പറഞ്ഞു. സ്റ്റേഷനിലെ ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്ന് അനുവാദം പോലും ചോദിക്കാതെ രാധെ മാ തന്‍റെ സീറ്റിലിരിക്കുകയായിരുന്നുവെന്നാണ് സഞ്ജയ് ശര്‍മയുടെ അവകാശവാദം.

എന്നാല്‍ ആള്‍ദൈവത്തിന്‍റെ അനുയായികള്‍ അണിയിച്ച ഷോള്‍ ധരിച്ച് കൈകൂപ്പി ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പൊലീസിനെയാണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി പൊലീസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News