മോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ്; റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി

Update: 2018-06-02 17:48 GMT
Editor : Sithara
മോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ്; റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി

എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്‍മാരായി കാണുന്നവരാണ് യഥാര്‍ഥ ഹിന്ദുക്കളെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. യഥാര്‍ത്ഥ റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്കറിയാമെന്ന് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം പരാമര്‍ശിച്ച് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്നാല്‍ യഥാര്‍ത്ഥ റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്കറിയാമെന്ന് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം പരാമര്‍ശിച്ച് ബിജെപി മറുപടി നല്‍കി. രാഹുല്‍ ഗാന്ധിയുടെ സോമനാഥ ക്ഷേത്ര സന്ദര്‍ശനം ബിജെപി വിവാദമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

Advertising
Advertising

എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്‍മാരായി കാണുന്നവരാണ് യഥാര്‍ഥ ഹിന്ദുക്കള്‍. മോദി യഥാര്‍ത്ഥ ഹിന്ദുവല്ല. മോദി ഹിന്ദു മതത്തെ മറക്കുകയും പകരം ഹിന്ദുത്വത്തെ സ്വീകരിക്കുകയുമാണ് ചെയ്തത്. അദ്ദേഹം ഹിന്ദുമതത്തെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി ദിവസം എത്ര തവണ ക്ഷേത്രത്തില്‍ പോകാറുണ്ടെന്നും കപില്‍ സിബല്‍ ചോദിച്ചു.

എന്നാല്‍ യഥാര്‍ത്ഥ രാമ ഭക്തനെയും റോംഭക്തനെയും ജനങ്ങള്‍ക്കറിയാം എന്നായിരുന്നു ബിജെപി വക്താവ് നരസിംഹ റാവുവിന്‍റെ മറുപടി. കഴിഞ്ഞ ദിവസം സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സംഭവത്തിലാണ് വാക്പോര്. രജിസ്റ്റര്‍ വ്യാജമാണെന്നും ബിജെപി യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News