രണ്ടു പാക് ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി ജാഗ്രതാ നിര്‍ദേശം

Update: 2018-06-03 10:29 GMT
രണ്ടു പാക് ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി ജാഗ്രതാ നിര്‍ദേശം

നിയന്ത്രണരേഖയില്‍ ഇന്ത്യ - പാക് സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്താന്റെ രണ്ടു ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി കനത്ത ജാഗ്രതാ നിര്‍ദേശം

നിയന്ത്രണരേഖയില്‍ ഇന്ത്യ - പാക് സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്താന്റെ രണ്ടു ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി കനത്ത ജാഗ്രതാ നിര്‍ദേശം. രഹസ്യാന്വേഷണ കേന്ദ്രങ്ങളാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങള്‍ ലക്ഷ്യമാക്കിയാണ് ബോട്ടുകളുടെ സഞ്ചാരഗതിയെന്ന് അധികൃതര്‍ അറിയിച്ചു. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള ബോട്ടുകളാണിതെന്നാണ് വിവരം. ഇന്നലെ ഗുജറാത്ത് തീരത്തു നിന്നു ഒരു പാക് ബോട്ട് തീരദേശ സേന കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒമ്പതു പേരാണുണ്ടായിരുന്നത്. പാകിസ്താനിലെ മിന്നലാക്രമണത്തിനു ശേഷം ഇന്ത്യന്‍ സേന കടുത്ത ജാഗ്രതയാണ് പാലിക്കുന്നത്.

Tags:    

Similar News