എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ സൂര്യതാപമേറ്റ് മരിച്ചു

Update: 2018-06-04 19:14 GMT
Editor : admin
എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ സൂര്യതാപമേറ്റ് മരിച്ചു

ഇന്നലെ ഉച്ചയ്ക്ക് സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം

തമിഴ്നാട് സേലത്ത് രണ്ട് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ സൂര്യതാപമേറ്റ് മരിച്ചു. ജയലളിത പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. അന്പത്തിയഞ്ച് കാരനായ പാച്ചിയണ്ണനും,അറുപത്തിരണ്ട് കാരനായ പെരിയസ്വാമിയുമാണ് പരിപാടിക്കിടെ സൂര്യതാപമേറ്റ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുന്‍കാലങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ പലയിടത്തും ചൂട് അതികഠിനമാണ്. നാല്‍പത് ഡിഗ്രിക്കടുത്താണ് താപനില.

ചൂട് കഠിനമായ ഉച്ചനേരത്ത് റാലി സംഘടിപ്പിച്ചതിനെതിരെ ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തുവന്നു. സംഭവം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മതിയായ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് തെരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥന്‍ രാജേഷ് ലഖോനി പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News