ലോക്‌സഭാ തെരെഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താന്‍ തയ്യാറാണെന്ന് തെര‍ഞ്ഞടുപ്പ് കമ്മീഷന്‍

Update: 2018-06-04 18:02 GMT
Editor : admin
ലോക്‌സഭാ തെരെഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താന്‍ തയ്യാറാണെന്ന് തെര‍ഞ്ഞടുപ്പ് കമ്മീഷന്‍

കമ്മീഷന്റെ ഭാഗത്തു നിന്നുളള അടിസ്ഥാന-സാങ്കേതിക സൌകര്യങ്ങളും തയ്യാറെടുപ്പുകളും 2018 സെപ്തംബറോടു കൂടി പൂര്‍ത്തിയാകും

ലോക്‌സഭാ തെരെഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താന്‍ തയ്യാറാണെന്ന് തെര‍ഞ്ഞടുപ്പ് കമ്മീഷന്‍. അടുത്തവര്‍ഷം സെപ്തംബറോടു കൂടി ഇതിനുളള സൌകര്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കം കേന്ദ്രസര്‍ക്കാരാണ് പൂര്‍ത്തിയാക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരെഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. കമ്മീഷന്റെ ഭാഗത്തു നിന്നുളള അടിസ്ഥാന-സാങ്കേതിക സൌകര്യങ്ങളും തയ്യാറെടുപ്പുകളും 2018 സെപ്തംബറോടു കൂടി പൂര്‍ത്തിയാകും. ഇതിനായി 40 ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും ആവശ്യമാണ്. 15400 കോടി രൂപ ഇതിനായിലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് അറിയിച്ചു.

Advertising
Advertising

തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുളള നയപരമായ തീരുമാനവും ഭരണഘടനാ ഭേദഗതികള്‍ അടക്കമുളള മുന്നൊരുക്കങ്ങളും നടത്തേണ്ടത് സര്‍ക്കാരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാടറിയിച്ചിട്ടില്ല. രാജ്യത്ത് ഭരണ-രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതിനൊപ്പം വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് മൂലമുളള അധികച്ചെലവ് ഒഴിവാക്കാനാകുമെന്നാണ് ബിജെപിയുടെ വാദം. അതേസമയം ഇന്ത്യയുടെ ഫെഡറല്‍ ഘടനയില്‍ ഇത് ഭരണഘടനാവിരുദ്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശങ്ങളും ശക്തമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News