മോദി ഇന്ന് ജന്‍മനാട്ടില്‍

Update: 2018-06-04 09:22 GMT
Editor : Jaisy
മോദി ഇന്ന് ജന്‍മനാട്ടില്‍

500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യുന്നതിനയാണ് മോദി ജന്മനാട്ടിൽ എത്തുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്‌നഗറിലെത്തും. 500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യുന്നതിനയാണ് മോദി ജന്മനാട്ടിൽ എത്തുന്നത്.

ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്‌കേശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമഗ്ര മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിയ്ക്കും. മോദിയെ ജന്മദേശത്തേക്ക് സ്വീകരിക്കാനായി വന്‍ തയ്യാറെടുപ്പുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

മോദിയുടെ ജന്മദേശത്തേക്കുള്ള ആദ്യ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് അധികൃതര്‍ കാണുന്നത്. മൂന്ന് ദിവസം ഗുജറാത്തില്‍ ചെലവഴിച്ച ശേഷം ഞായറാഴ്ച വൈകുന്നേരം മോദി ന്യൂഡൽഹിയിലേക്ക് തിരിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News