എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി

Update: 2018-06-04 13:00 GMT
Editor : admin
എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി

എകെജി ഭവന് 100 മീറ്റർ അകലെ സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർത്തു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സി.പി.എമ്മിന്റെ മറുപടി മർച്ചിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ അണിനിരത്തിയായിരുന്നു ബിജെപി മാർച്ച്.

ഡൽഹിയിൽ സി പി എം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. എകെജി ഭവന് 100 മീറ്റർ അകലെ സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർത്തു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സി.പി.എമ്മിന്റെ മറുപടി മർച്ചിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ അണിനിരത്തിയായിരുന്നു ബിജെപി മാർച്ച്. കേന്ദ്ര മന്ത്രിമാരായ കിരൺ റിജ്ജു , വി.കെ സിംഗ് തുടങ്ങിയവരും മാർച്ചിനെത്തിയിരുന്നു.കമ്മ്യൂണിസ്റ്റ് വിചാരധാര ദേശവിരുദ്ധമെന്ന് കിരൺ റി ജ്ജു ആരോപിച്ചു.

കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബി ജെ പി - ആർ എസ് എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും നൂറ് കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു. ,

Tags:    

Writer - admin

contributor

Editor - admin

contributor

Similar News