കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധറാലിയുമായി കിസാന്‍സഭ

Update: 2018-06-04 05:20 GMT
Editor : Sithara
കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധറാലിയുമായി കിസാന്‍സഭ
Advertising

കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 24ന് ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ റാലി നടത്തുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഭാരവാഹികള്‍

കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 24ന് ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ റാലി നടത്തുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റാലിയ്ക്ക് മുന്നോടിയായി 4 പ്രചാരണ ജാഥകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിയ്ക്കും. കന്യാകുമാരി, വിരുദുനഗര്‍, കൊല്‍ക്കത്ത, ജമ്മു എന്നിവിടങ്ങളില്‍ നിന്നാരംഭിയ്ക്കുന്ന ജാഥകള്‍ നവംബര്‍ 24ന് ഡല്‍ഹിയില്‍ സംഗമിക്കും. കിസാന്‍സഭാ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, ഭാരവാഹികളായ പി.കൃഷ്ണപ്രസാദ്, വിജുകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News