മോദിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന വിവരാവകാശ ഓഫീസര്‍ക്ക് 25,000 രൂപ പിഴ

Update: 2018-06-05 10:10 GMT
Editor : Ubaid
മോദിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന വിവരാവകാശ ഓഫീസര്‍ക്ക് 25,000 രൂപ പിഴ

ദല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദാണ് പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ആര്‍.ടി.ഐ മുഖേനെ വിവരങ്ങള്‍ തേടിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന ദല്‍ഹി സര്‍വകലാശാല വിവരാവകാശ ഓഫീസറില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സര്‍വകലാശാല മുഖ്യ വിവരാവകാശ ഓഫീസര്‍ മീനാക്ഷി സഹായിയുടെ നടപടി കാല്‍ക്കാശിനു വിലയില്ലാത്ത പമ്പര വിഡ്ഡിത്തമാണെന്നും വിവരാവകാശ കമ്മീഷണര്‍ എം. ശ്രീധര്‍ ആചാര്യലു കുറ്റപ്പെടുത്തി. ദല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദാണ് പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ആര്‍.ടി.ഐ മുഖേനെ വിവരങ്ങള്‍ തേടിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News