ഫുട്ബോള്‍ താരം സുനില്‍ ഛേത്രി വിവാഹിതനായി

Update: 2018-06-05 05:35 GMT
Editor : Jaisy
ഫുട്ബോള്‍ താരം സുനില്‍ ഛേത്രി വിവാഹിതനായി
Advertising

ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ സോനം ഭട്ടാചാര്യയാണ് വധു

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി (33) വിവാഹിതനായി. ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ സോനം ഭട്ടാചാര്യയാണ് വധു. ഇരുവരും ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. മോഹന്‍ ബഗാന്റെ ഇതിഹാസ താരം സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം.

കൊല്‍ക്കത്തയില്‍ പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കം നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഈ മാസം 24ന് ബംഗളൂരുവില്‍ വിവാഹ സല്‍ക്കാരം നടക്കും. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സി താരം കൂടിയാണ് ഛേത്രി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News