ത്രിപുരയിലെ ബിജെപി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച മുംബൈക്കാരന്‍

Update: 2018-06-05 22:47 GMT
Editor : Subin
ത്രിപുരയിലെ ബിജെപി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച മുംബൈക്കാരന്‍

ആദിവാസിമേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കിയതാണ് ത്രിപുര തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഇതടക്കമുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ ദിയോധാറിന്റെ പ്രായോഗിക...

കാല്‍നൂറ്റാണ്ട് നീണ്ട മണിക് സര്‍ക്കാര്‍ ഭരണത്തെ അട്ടിമറിച്ചാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി ഏറ്റവും പ്രധാനപ്പെട്ട ത്രിപുരയിലെ ബിജെപിയുടെ നിര്‍ണ്ണായക മുന്നേറ്റത്തിന് പിന്നില്‍ ആര്‍എസ്എസുകാരനായ സുനില്‍ ദിയോധറിന്‍റെ കരുനീക്കങ്ങളായിരുന്നു. മുംബൈക്കാരനായ സുനിലാണ് ത്രിപുരയില്‍ ബിജെപി പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

Advertising
Advertising

കഴിഞ്ഞ മൂന്ന് വര്‍ഷം ത്രിപുരയില്‍ കഴിഞ്ഞാണ് സുനില്‍ ദിയോധര്‍ അവിടത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന വേളയില്‍ സുനിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്നുവേണം കരുതാന്‍. രാജ്യത്താദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് മത്സരിച്ച ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേവലഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്.

രാജ്യത്തെ അവശേഷിക്കുന്ന ചുവപ്പുകോട്ടയായ ത്രിപുരയിലെ വിജയം മോദി സര്‍ക്കാരിന്റെ മാത്രമല്ല സുനില്‍ ദിയോധറിന്റേയും നേട്ടമായി വേണം കരുതാന്‍. 2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ദക്ഷിണ ഡല്‍ഹിയിലെ ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് സുനില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നത്. അന്ന് ബിജെപിക്ക് പത്ത് സീറ്റുകള്‍ ജയിക്കാനായിരുന്നു. തുടര്‍ന്ന് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയിലെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുമതല സുനിലിനായിരുന്നു. നേരത്തെ മേഘാലയയില്‍ ആര്‍എസ്എസ് പ്രചാരകായി പ്രവര്‍ത്തിച്ചുള്ള സുനിലിന്റെ പരിചയമാണ് ത്രിപുര ദൗത്യം ഏല്‍പ്പിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

ആദിവാസിമേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഐപിഎഫ്ടി(ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)യുമായി സഖ്യമുണ്ടാക്കിയതാണ് ത്രിപുര തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഇതടക്കമുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ ദിയോധാറിന്റെ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ട്. ത്രിപുരയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തനിക്ക് ത്രിപുര മുഖ്യമന്ത്രിസ്ഥാനത്തില്‍ താത്പര്യമില്ലെന്ന് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ദിയോധാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News