ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്താന്‍ കെജ്‍രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് കോടതി 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം

Update: 2018-06-18 13:00 GMT

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‍രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് ധര്‍ണ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‍രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലെത്തി. സമരത്തിനെതിരായ രണ്ട് ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി കെജ്‍രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചത്.

Tags:    

Similar News