ബി.ജെ.പി മന്ത്രിയുടെ അനന്തരവന്‍ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി

ഛത്തീസ്‍ഗഡ് ആഭ്യന്തരമന്ത്രി റാംസേവക് പൈക്രയുടെ അനന്തരവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. 2014 ല്‍ സുരാജ്പൂരില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 

Update: 2018-07-09 06:35 GMT

ഛത്തീസ്‍ഗഡ് ആഭ്യന്തരമന്ത്രി റാംസേവക് പൈക്രയുടെ അനന്തരവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. 2014 ല്‍ സുരാജ്പൂരില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

റാംസേവക് പൈക്രയുടെ അനന്തരവന്‍ ഷമോദ് പൈക്രക്കെതിരെയാണ് പരാതി. ഷമോദ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഷമോദ് തന്നെ ഉപേക്ഷിച്ചതായും യുവതി പറഞ്ഞു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും കുട്ടിക്ക് ഇപ്പോള്‍ രണ്ടര വയസുണ്ടെന്നും യുവതി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് റാംസേവക് പൈക്രയുടെ അനന്തരവന്‍ ഷമോദ് പൈക്രക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലു വര്‍ഷം മുമ്പ് ഒരുമിച്ച് പഠിച്ചവരാണ് തങ്ങളെന്നും തുടര്‍ന്നാണ് ഷമോദ് തന്നെ വിവാഹവാഗ്ദാനം നല്‍കി ചതിച്ചതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Similar News