ഇവരാണ്, തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ കൈമെയ്യ് മറന്ന് പ്രയത്നിച്ച ഇന്ത്യക്കാര്‍

സമീപകാലത്ത് ലോകം കണ്ട ഏറ്റവും മികച്ച രക്ഷാദൌത്യത്തിലൂടെ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ച തായ്‍ലന്‍ഡ് ആഘോഷത്തിലാണ്. 17 ദിവസത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് 13 പേര്‍ക്ക് പുനര്‍ജന്‍മം ലഭിച്ച

Update: 2018-07-11 08:28 GMT

സമീപകാലത്ത് ലോകം കണ്ട ഏറ്റവും മികച്ച രക്ഷാദൌത്യത്തിലൂടെ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ച തായ്‍ലന്‍ഡ് ആഘോഷത്തിലാണ്. 17 ദിവസത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് 13 പേര്‍ക്ക് പുനര്‍ജന്‍മം ലഭിച്ച ആഘോഷത്തിലാണ് തായ് ജനത.

കഴിഞ്ഞ മൂന്നു ദിവസത്തെ നീണ്ട അതിസാഹസികമായ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് കുട്ടികളെയും അവരുടെ ഫുട്ബോൾ കോച്ചിനേയും തായ്‍ലാന്‍ഡിലെ ഗുഹയിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. തായ്‍ലാന്‍ഡിലെ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായവരെ അഭിനന്ദിച്ച് ഒട്ടേറെ ലോക നേതാക്കളാണ് രംഗത്തുവന്നത്. ആ രക്ഷാദൌത്യത്തില്‍ രണ്ടു ഇന്ത്യക്കാരുമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ സങ്‍ലി ജില്ലക്കാരനായ എന്‍ജിനീയര്‍ പ്രസാദ് കുല്‍ക്കര്‍ണിയും പൂനെ സ്വദേശിയായ എന്‍ജിനീയര്‍ ശ്യാം ശുക്ലയും. അവസാന കുട്ടിയെയും രക്ഷപെടുത്തി പുറത്തെത്തിച്ചതിന് ശേഷം ആഘോഷത്തിലാണ് ഇവരും. തായ്‍ലന്‍ഡിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഏഴംഗ സംഘത്തിലുള്ളവരായിരുന്നു ഇരുവരും. പൂനെ ആസ്ഥാനമായ പമ്പ് മാനുഫാക്ചറിങ് കമ്പനി കിര്‍ലോസ്കര്‍ ബ്രദേഴ്‍സിലെ ജീവനക്കാരാണ് ഇവര്‍. ഇന്ത്യന്‍ എംബസിയാണ് ഈ കമ്പനിയുടെ സേവനം തായ് അധികൃതര്‍ക്ക് ശിപാര്‍ശ ചെയ്തത്. ഗുഹയില്‍ നിറഞ്ഞ വെള്ളം പമ്പ് ചെയ്ത് പുറത്തെത്തിക്കുകയായിരുന്നു ഇവരുടെ ദൌത്യം.

Advertising
Advertising

‘’ഗുഹയില്‍ അപകടകരമാംവിധം നിറഞ്ഞ വെള്ളം പമ്പ് ചെയ്ത് പുറത്തെത്തിക്കുയായിരുന്നു ഞങ്ങളുടെ ദൌത്യം. ഇടമുറിയാതെയുള്ള മഴയായിരുന്നു ഞങ്ങള്‍ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പമ്പ് ചെയ്യുന്നതിനനുസരിച്ച് അത്രയും തന്നെ വെള്ളം ഗുഹയില്‍ നിറയുന്ന അവസ്ഥ. ജനറേറ്റര്‍ വച്ചായിരുന്നു വൈദ്യുതി എടുത്തിരുന്നത്. അതിന്‍റെ പ്രവര്‍ത്തനമാണെങ്കില്‍ ഇടക്കിടെ മുറിയുകയും ചെയ്തു. ഒടുവില്‍ ചെറിയ നിരവധി പമ്പുകള്‍ വച്ചാണ് വെള്ളത്തിന്‍റെ അളവ് കുറച്ചത്.’’ - കുല്‍ക്കര്‍ണി പറഞ്ഞു.

Tags:    

Similar News