പ്രശസ്ത തമിഴ് നടി മരിച്ചനിലയില്‍

സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുവരികയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Update: 2018-07-18 09:53 GMT

പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വല്‍സരവാക്കത്തെ വസതിയിലാണ് പ്രിയങ്കയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഏതാനും സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. റോയല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഭൌതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാമ്പത്യ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News