രാജ്യത്ത് മുസ്‍ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: ശശി തരൂര്‍ 

രാജ്യത്ത് സമുദായിക സംഘര്‍ഷങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും കുറഞ്ഞെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദം തെറ്റാണെന്ന് തരൂര്‍

Update: 2018-07-22 15:10 GMT

ഇന്ത്യയില്‍ മുസ്‍ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് ശശി തരൂര്‍ എംപി. രാജ്യത്ത് സമുദായിക സംഘര്‍ഷങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും കുറഞ്ഞെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദം തെറ്റാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

2014 മുതലുള്ള കണക്കെടുത്താല്‍ ന്യൂനപക്ഷ വേട്ടയില്‍ കൊല്ലപ്പെട്ടത് 389 പേരാണ്. 15കാരനായ ജുനൈദ് ഖാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. പശുവിന്‍റെ പേരില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടെയുണ്ടായ 70 സംഘര്‍ഷങ്ങളില്‍ 68ഉം നടന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ പിന്നെയാണ്. പശുവിന്‍റെ പേരില്‍ 28 പേരെയാണ് കൊന്നത്. 136 പേര്‍ക്ക് പരിക്കേറ്റു. 86 ശതമാനം ഇരകളും മുസ്‍ലിംകളായിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തിയവരെ മാലയിട്ട് സ്വീകരിക്കുന്നവരാണ് ഇവിടെയുള്ള ബി.ജെ.പി നേതാക്കള്‍.‌ മുസ്‍ലിംകള്‍ക്കൊപ്പം ദലിതുകളും രാജ്യത്ത് ആക്രമിക്കപ്പെടുന്നുവെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

Advertising
Advertising

കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ രാജ്യത്ത് 2920 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. 389 പേര്‍ കൊല്ലപ്പെടുകയും 8890 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മുന്നില്‍ ഉത്തര്‍ പ്രദേശാണ്. രാജസ്ഥാനും കര്‍ണാടകയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ കണക്കുകള്‍ ലഭിച്ചത് രാജ്യത്തെ ആഭ്യന്തര വകുപ്പില്‍ നിന്നാണെന്നും തരൂര്‍ വ്യക്തമാക്കി.

Tags:    

Writer - അന്‍വര്‍ അഹ്‌സന്‍

Writer

Editor - അന്‍വര്‍ അഹ്‌സന്‍

Writer

Web Desk - അന്‍വര്‍ അഹ്‌സന്‍

Writer

Similar News