അല്‍വാര്‍ ആള്‍ക്കൂട്ട ആക്രമണം: അല്‍വാര്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തം

യുണൈറ്റഡ് എഗെയിനിസ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആക്രമണത്തെ ന്യായീകരിച്ച ആല്‍വാര്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Update: 2018-07-28 05:55 GMT

അല്‍വാറില്‍ ഗോരക്ഷാഗുണ്ടകളുടെ ആക്രമണത്തിനിരയായി അക്‍ബര്‍ ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. യുണൈറ്റഡ് എഗെയിനിസ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാജസ്ഥാന്‍ ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആക്രമണത്തെ ന്യായീകരിച്ച ആല്‍വാര്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ജൂലൈ 20നാണ് അല്‍വാറില്‍ ഗോസംരക്ഷകരുടെ ആക്രമണത്തില്‍ അക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടത്. ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പശ്ചാതലത്തിലായിരുന്നു ബിക്കാനാര്‍ ഹൌസിന് മുന്നിലെ യുണൈറ്റഡ് എഗെയിനിസ്റ്റ് ഹെയ്റ്റിന്റെ പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണം.

Advertising
Advertising

Full View

അല്‍വാര്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹുജയുടെ ആളുകളാണെന്ന് പറഞ്ഞാണ് ഗോരക്ഷാ ഗുണ്ടകള്‍ അക്‍ബര്‍ ഖാനെ ആക്രമിച്ചത്. പെഹ്ലൂഖാന്‍, ഉമര്‍മുഹമ്മദ്, അക്‍ബര്‍ ഖാന്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ എംഎല്‍എക്ക് പങ്കുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ജെഎന്‍യുവില്‍ ദിനം പ്രതി ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകളും ഗുളികകകളും ഉപയോഗിക്കുന്നുണ്ടെന്ന വിവാദ ആരോപണമുന്നയിച്ച എംഎല്‍എയാണ് ഗ്യാന്‍ ദേവ് അഹുജ.

Tags:    

Similar News