ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള അമിത് ഷായുടെ കൊൽക്കത്തയിലെ മഹാറാലി ഇന്ന്

റാലിക്കു മമതാ ബാനർജി സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്

Update: 2018-08-11 03:07 GMT

പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കൊൽക്കത്തയിലെ മഹാ റാലി ഇന്ന്. റാലിക്കു മമതാ ബാനർജി സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്. റാലിയുടെ ഭാഗമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റാലിയിൽ ഡ്രോണ്‍ ഉപയോഗിക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം പൊലീസ് തള്ളി.

Tags:    

Similar News