‘കേരളത്തിന് നമ്മുടെ സഹായം വേണം’ മഴക്കെടുതിയില്‍ കൈത്താങ്ങായി സച്ചിനും

തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് സച്ചിന്‍, കേരളത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നത്.

Update: 2018-08-14 15:29 GMT

മഴക്കെടുതിയില്‍ കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് സച്ചിന്‍, കേരളത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നത്. കേരളത്തിന് നമ്മുടെ സഹായം ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ നിങ്ങള്‍ നല്‍കുന്ന ചെറിയ തുകക്ക് പോലും വലിയ വിലയുണ്ടെന്നും സച്ചിന്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കേണ്ടുന്ന അക്കൌണ്ട് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്.

Advertising
Advertising

''പ്രാര്‍ത്ഥനകള്‍ എല്ലായ്പ്പോഴും നല്ലതാണ്. പക്ഷേ, ആപത്തില്‍ നമുക്ക് അതിലുപരിയായി പലതും ചെയ്യാനുണ്ട്. ഇപ്പോള്‍ കേരളത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായത്തിന്റെ ആവശ്യമുണ്ട്. നമ്മള്‍ അവര്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിങ്ങള്‍ നല്‍കുന്ന ചെറിയ തുകക്ക് പോലും വലിയ വിലയുണ്ട്.'' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News