രാജ്യം 72ാം സ്വാതന്ത്ര്യദിന നിറവില്‍; 2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയക്കും: പ്രധാനമന്ത്രി 

Update: 2018-08-15 05:51 GMT

ബഹിരാകാശാത്തേക്ക് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമാകാന്‍ ഇന്ത്യക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ 75 വര്‍ഷത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന 2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയക്കുമെന്ന് അദ്ദേഹം സ്വാതന്ത്രദിന പ്രസംഗത്തിലൂടെ വ്യക്തമാക്കി. ‘ഗഗന്യാൻ’ എന്ന പേരിലുള്ള പദ്ധതി വഴി 2022ൽ ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചാരിയുണ്ടാകും. ചിലപ്പോൾ 2022നു മുന്നേയുണ്ടാകാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മനുഷ്യനെ ബഹിരാകാശാത്തേക്ക് അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വതാന്ത്യദിനത്തില്‍ കേന്ദ്രത്തിന്റെ പുതിയ ആരോഗ്യപദ്ധതിയെക്കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യയിലെ പാവപ്പെട്ടവർക്കും മികച്ച ആരോഗ്യ സുരക്ഷയ്ക്ക് അർഹതയുണ്ടായിരിക്കണമെന്ന് പദ്ധതി പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു. രാവിലെ രാജ്ഘട്ടത്തില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മോദി ചെങ്കോട്ടയിലെത്തിയത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്;

  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ വലയുകയാണ്. മറ്റു ഭാഗങ്ങളിൽ മികച്ച കാലവർഷം ലഭിച്ചു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകൾ
  • സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ച പാർലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേത്. ഒബിസി കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ഈ സമ്മേളനത്തിൽ പാസാക്കാനായി
  • കഴിഞ്ഞ വർഷം ജിഎസ്ടി യാഥാർഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തിൽ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു.

Tags:    

Similar News