കേരളത്തിലെ വെള്ളപ്പൊക്കത്തിന് കാരണം പശുവിനെ കശാപ്പ് ചെയ്യുന്നത്: ബി.ജെ.പി എം.എല്‍.എ 

Update: 2018-08-26 14:02 GMT

വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ രംഗത്ത്. കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയുടെ ഇപ്രാവശ്യത്തെ വിവാദ പരാമര്‍ശം കേരളത്തിലെ വെളളപ്പൊക്കവുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ വെള്ളപ്പൊക്കത്തിന് കാരണം പശുവിനെ പരസ്യമായി കശാപ്പ് ചെയ്യുന്നത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ‘കേരളത്തില്‍ പശുവിനെ പരസ്യമായി കശാപ്പ് ചെയ്യുന്നു, എന്നിട്ട് എന്ത് സംഭവിച്ചു, ഒരു വര്‍ഷത്തിനുള്ളില്‍ അവസ്ഥ ഇതു പോലെ(വെളളപ്പൊക്കം)ആയി. ഹിന്ദുവികാരം മുറിപ്പെടുത്തിയാല്‍ ഇതായിരിക്കും അവസ്ഥ’

വിജയ്പുരയില്‍ ഒരു പരിപാടിക്കിടെ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പി കര്‍ണാടകത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് മറ്റൊരു വിവാദ പരാമര്‍ശവുമായി ബസനഗൗഡ പാട്ടീല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

താന്‍ ആഭ്യന്തര മന്ത്രിയാവുകയാണെങ്കില്‍ ബുദ്ധിജീവികളെ വെടിവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തെ അപമാനിക്കുന്ന പ്രസ്താവനകളാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് അടിക്കടി വരുന്നത്.

Tags:    

Similar News