വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ആളുകള്‍ തന്നെ ഹിന്ദു വിരോധിയാക്കാന്‍ ശ്രമിക്കുന്നു: പ്രകാശ് രാജ്

പശുവിനെയും പശുവിന്റെ വിസർജ്യത്തെയും കുറിച്ച് അനാവശ്യ അഭിപ്രായം പറയുന്നുവെന്നാരോപിച്ച് നേരത്തെ പ്രകാശ് രാജിനെതിരെ കേസ് കൊടുത്തിരുന്നു

Update: 2018-08-29 15:22 GMT

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രകാശ് രാജ്. തന്നെ ഹിന്ദു വിരോധിയായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഭീരുക്കളുടെ പണിയാണ് അത്തരക്കാർ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളുടെ മതപരമായ വിശ്വാസങ്ങളെ മുറിവേല്‍പിക്കുന്ന തരത്തില്‍ പ്രകാശ് രാജ് മനഃപൂർവ്വം പ്രസ്താവനകൾ നടത്തിയെന്ന പരാതിയുമായി ബംഗളൂരുവില്‍ അഭിഭാഷകനായ എന്‍. കിരണാണ് പ്രകാശ് രാജിനെതിരെ രംഗത്ത് വന്നത്. പശുവിനെയും പശുവിന്റെ വിസർജ്യത്തെയും കുറിച്ച് പ്രകാശ് രാജ് അനാവശ്യ അഭിപ്രായം പറയുന്നുവെന്നായിരുന്നു കേസ്.

Advertising
Advertising

എന്നാല്‍, വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടതാണ് തന്നെ ഹിന്ദു വിരോധിയാക്കാൻ ചിലർ ശ്രമിക്കുന്നതെന്നും, എത്ര നാൾ നുണകളുടെയും വെറുപ്പിന്റെയും ഈ രാഷ്ട്രിയം അവർ കൊണ്ട് നടക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അവര്‍ അവരുടെ പണി തുടരട്ടെ, എന്നാല്‍ ഇത്തരം വ്യാജ കേസുകള്‍ക്ക് തന്നെ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News