പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു

കൊല നടത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അരവിന്ദിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

Update: 2018-08-31 04:23 GMT
Advertising

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നികിതയാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അരവിന്ദിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

മഹാരാഷ്ട്രയിലെ എഞ്ചിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അരവിന്ദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. പെണ്‍കുട്ടി നിരസിച്ചതോടെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. പെണ്‍കുട്ടിയെ അയല്‍വാസികളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് മരണം സംഭവിച്ചു.

നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടി തന്നെ അവഗണിച്ചതില്‍ മനംനൊന്താണ് കൊലപാതകം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

Tags:    

Similar News