‘തുല്യാവസരത്തിന് വേണ്ടി പോരാടേണ്ടി വന്നു’ ഓലയുടെ ആദ്യ ട്രാൻസ് കാബ് ഡ്രൈവർ

Update: 2018-09-01 06:33 GMT
Advertising

ട്രാൻസ്ജൻഡർ ആയതിനാൽ ഒരുപാട് അവഗണിക്കപ്പെട്ടുവെന്നും, ലിംഗപരമായ വ്യത്യാസം കാരണം തിരസ്ക്കരിക്കപ്പെട്ടുവെന്നും രാജ്യത്തെ ആദ്യത്തെ ട്രാൻസ് കാബ് ഡ്രൈവർ മേഘ്ന സാഹു. നല്ലത് പ്രതീക്ഷിച്ച് ഒരുപാട് ജോലികൾ മാറി മാറി തന്നെ പരീക്ഷിക്കേണ്ടി വന്നുവെന്നും മേഘ്‌ന പറയുന്നു.

മറ്റുള്ളവർക്ക് ലഭിക്കുന്നത് പോലെയുള്ള തുല്യ അവസരത്തിന് വേണ്ടി എനിക്ക് പോരാടേണ്ടി തന്നെ വന്നു, ട്രാൻസ് ജൻഡർ ആയ ഒരാൾക്ക് ജോലി കിട്ടുക എന്നത് തന്നെ പ്രയാസകരമാണ്, ഡ്രൈവിങ്ങ് പഠിക്കാനും ലൈസൻസ് നേടാനും കുറെ കഷ്ട്ടപെട്ടു , മേഘ്‌ന പിന്നിട്ട വഴികളിലെ പോരാട്ടങ്ങൾ ഓർത്തെടുത്തു.

ട്രാൻസുകളെ ‘തേർഡ് ജൻഡർ’ എന്ന് അംഗീകരിച്ച സുപ്രീം കോടതി വിധി സന്തോഷകരമാക്കിയിട്ടുണ്ടെന്ന് മേഘ്ന സാക്ഷ്യപ്പെടുത്തുന്നു. പുതിയ ഡ്രൈവിങ്ങ് ജോലിയിൽ സ്ത്രീകളായ യാത്രക്കാർ കൂടുതൽ സുരക്ഷിതരാണെന്ന് അവർക്ക് തന്നെ അനുഭവപെട്ടിട്ടുണ്ടെന്നും മേഘ്ന സാഹു പറയുന്നു. ട്രാൻസ് വിഭാഗങ്ങളിലെ കൂടുതൽ ആളുകളെ ഡ്രൈവിങ്ങ് മേഖലയിലേക്ക് വന്ന് സ്വയം പര്യാപ്തമാവണമെന്നാണ് മേഘ്ന പറയുന്നത്.

Tags:    

Similar News