‘മഹാത്മാഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവര്‍ ഇന്ന് രാജ്യം ഭരിക്കുന്നു’ നടി സ്വര ഭാസ്കര്‍

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവര്‍ ഇന്ന് രാജ്യം ഭരിക്കുന്നുവെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍.

Update: 2018-09-02 14:03 GMT

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവര്‍ ഇന്ന് രാജ്യം ഭരിക്കുന്നുവെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍. അവരെയൊന്നും ആരും ജയിലിലടച്ചിട്ടില്ലെന്നു പറഞ്ഞ സ്വര, ആളുകളെ ഒന്നടങ്കം ജയിലിലടക്കാന്‍ മാത്രം സമൂഹം രക്തദാഹികളാകരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടന്ന ഒരു കൂടിക്കാഴ്ചയിലാണ് നടി തന്റെ അഭിപ്രായം തുറന്നടിച്ചത്. ''ഈ രാജ്യത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെന്ന അത്രമേല്‍ നല്ലൊരു മഹാനായ മനുഷ്യന്റെ കൊലപാതകം നടന്നു. അന്നും കുറച്ചുപേരുണ്ടായിരുന്നു. ആ കൊലപാതകത്തെ പോലും ആഘോഷിച്ചവര്‍. അവര്‍ ഇന്ന് രാജ്യം ഭരിക്കുകയാണ്. അവരെ എല്ലാവരെയും ജയിലിലടക്കാമോ? ഇല്ല.'' അവര്‍ പറഞ്ഞു.

Advertising
Advertising

1980കളില്‍ പഞ്ചാബില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവര്‍ പറയുകയുണ്ടായി. ''പഞ്ചാബില്‍ ഓപറേഷന്‍ ബ്ലൂസ്റ്റാറിനിടെ കൊല്ലപ്പെട്ട ജര്‍ണൈല്‍ സിംങ് ബിന്ദ്രന്‍വാലെ എന്ന തീവ്രവാദിയെ ആളുകള്‍ 'വാഴ്ത്തപ്പെട്ട' ജര്‍ണൈല്‍ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നു കരുതി അവരെ ആരെയും ജയിലിലടച്ചിരുന്നില്ല.'' സ്വര കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News