അര്‍ണബും റിപബ്ലിക് ടി.വിയും മാപ്പ് പറയാന്‍ ഉത്തരവ്

ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റിയാണ് ഉത്തരവിട്ടത് 

Update: 2018-09-04 16:05 GMT

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായി പരാമര്‍ശം നടത്തിയതിന് റിപബ്ലിക് ടി.വിയും അര്‍ണബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റി ഉത്തരവിട്ടു. ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും എന്‍.ബി.എസ്.എ പറഞ്ഞു.

ജിഗ്നേഷ് മേവാനി എം.എല്‍.എ സംഘടിപ്പിച്ചിരുന്ന റാലി പരാജയപ്പെട്ടെന്ന് മുമ്പ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ഒരാള്‍ അപമാനിച്ചെന്ന് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ അര്‍ണബ് നടത്തുകയും ചെയ്തിരുന്നു. ഇയാള്‍ ഗുണ്ടയാണ്, ഇന്ത്യ വിരുദ്ധൻ ആണ് എന്നീ നിരവധി അധിക്ഷേപ വാക്കുകള്‍ അര്‍ണാബ് നടത്തിയിരുന്നു.

Advertising
Advertising

ഇതിനെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കുകയായിരുന്നു. ചാനലില്‍ നിരന്തരം ജിഗ്നേഷ് മേവാനിയുടെ റാലി ‘ഫ്‌ളോപ്പ് ഷോ’ ആണെന്നും ചാനലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരാളുടെ മുഖ് നിരന്തരം വട്ടം വരച്ച് കാണിക്കുകയും ചെയ്തിരുന്നു. സെപ്തംബര് ഏഴിന് ഒൻപത് മണി ചർച്ചക്ക് മുൻപ് മാപ്പ് പറഞ്ഞുള്ള എഴുത്ത് സ്‌ക്രീനിൽ പ്രദർശിപ്പിക്കണെമെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റിയുടെ ഉത്തരവ്.

Tags:    

Similar News