കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

മധ്യപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പ്രധാന അജണ്ട. സര്‍ക്കാറിനെതിരായ വിവാദ വിഷയങ്ങളിലുള്ള തുടര്‍ പ്രക്ഷോഭ പരിപാടികളും ചര്‍ച്ചയാകും

Update: 2018-09-15 01:54 GMT

കോൺഗ്രസ് കോർ കമ്മിറ്റി ഇന്ന് ചേരും. രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വസതിയിൽ വച്ചാണ് യോഗം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

സഖ്യ സാധ്യതകളും സംസ്ഥാനങ്ങളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്യും. വിജയ് മല്യയുടെ വെളിപ്പെടുത്തല്‍, പെട്രോൾ വില വർധന, റാഫേൽ വിമാന ഇടപാട് തുടങ്ങിയവയും യോഗത്തിൽ ചർച്ചയാകും. ഈ വിഷയങ്ങളിലെ തുടർനടപടികളും പ്രതിഷേധ പരിപാടികളും സംബന്ധിച്ച് ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കും.

Tags:    

Similar News