പായ് വഞ്ചി പ്രയാണത്തിനിടെ കടലില്‍ കുടുങ്ങിയ അഭിലാഷ് ടോമിയെ രക്ഷിച്ചു; വിജയിച്ചത് ഫ്രഞ്ച് കപ്പല്‍ ഒസീരിസിന്റെ രക്ഷാ ദൗത്യം 

Update: 2018-09-24 08:24 GMT

അപകടത്തില്‍പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ കപ്പലായ ഒസീറിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അടിയന്തരവൈദ്യസഹായം അഭിലാഷിന് നല്‍കും. വിദഗ്ദ ചികിത്സക്കായി അഭിലാഷിനെ ആംസ്റ്റര്‍ഡാമിലേക്ക് മാറ്റും.

പായക്കപ്പലിന്റെ പായവഞ്ചി ബന്ധിപ്പിച്ചിരുന്ന തൂണ്‍ തകര്‍ന്ന് അഭിലാഷിന്‍റെ ദേഹത്ത് വീണതിനാല്‍ ഗുരുതരമായ പരിക്ക് പറ്റിയിരിക്കുകയാണ്. അതിനാല്‍ അടിയന്തരചികിത്സ ഒസീറിസിലുള്ള ഡോക്ടര്‍മാര്‍ അഭിലാഷിന് നല്‍കും.

ജൂണ്‍ ഒന്നിന് ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഭിലാഷ് കഴിഞ്ഞ 84 ദിവസമായി കടലില്‍ പ്രയാണത്തില്‍ തന്നെയാണ്.

ये भी पà¥�ें- ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; മലയാളി നാവികന്‍റെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടു

ये भी पà¥�ें- കടലില്‍ കുടുങ്ങിയ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി

Tags:    

Similar News