‘സത്യം ഉറക്കെ വിളിച്ചുപറയണം’ മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. മാറ്റത്തിനായി സത്യത്തെ ഉച്ചത്തിൽ വ്യക്തമായി വിളിച്ചുപറയണ‌മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2018-10-12 08:06 GMT

മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. മാറ്റത്തിനായി സത്യത്തെ ഉച്ചത്തിൽ വ്യക്തമായി വിളിച്ചുപറയണ‌മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"സ്ത്രീകളെ ബഹുമാനിക്കാനും അവരോട് അന്തസ്സോടെ പെരുമാറാനും എല്ലാവരും പഠിക്കുന്ന സമയമാണ്. അങ്ങനെ ചെയ്യാത്തവര്‍ക്കുള്ള ഇടം അടച്ചിട്ടിരിക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. മാറ്റം കൊണ്ടുവരാന്‍ സത്യത്തെ ഉച്ചത്തിൽ വ്യക്തമായി വിളിച്ചുപറയണം." രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം വനിതാ മാധ്യമപ്രവര്‍ത്തകരുടെ ലൈംഗികാതിക്രമ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ ഞായറാഴ്ച നൈജീരിയയില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിഷ‌യത്തില്‍ കൃത്യമായി മറുപടി നല്‍കാത്ത പക്ഷം മന്ത്രി എം ജെ അക്ബര്‍ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അക്ബറിന് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹത നഷ്ടമായതായി സി.പി.എമ്മും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News