പ്രധാനമന്ത്രിക്ക് വധഭീഷണി, ഇമെയില്‍ ഭീഷണി ലഭിച്ചത് ഡല്‍ഹി പൊലീസിന്

അടുത്തവര്‍ഷം ഒരു പ്രത്യേക ദിവസം നരേന്ദ്ര മോദിയെ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

Update: 2018-10-13 11:41 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്‌നായികിന്റെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. അസമിലെ ജയിലില്‍ നിന്നാണ് ഇമെയില്‍ സന്ദേശം വന്നതെന്ന് ഇന്ത്യ ടുഡെ ടിവി റിപ്പോര്‍ട്ടു ചെയ്തു.

അടുത്തവര്‍ഷം ഒരു പ്രത്യേക ദിവസം പ്രധാനമന്ത്രിയെ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇമെയില്‍ സന്ദേശത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശം വന്നത് ഗൗരവമായാണ് അന്വേഷണ ഏജന്‍സികളും പൊലീസും കാണുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്.

Updating...

Tags:    

Similar News