അമൃത്സറിലെ ട്രെയിന്‍ അപകടം: മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്

റിപ്പോര്‍ട്ട് വരുന്നത് വരെ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2018-10-20 13:12 GMT

പഞ്ചാബ് അമൃത്സറിലെ ട്രെയിന്‍ അപകടത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. നാല് ആഴ്ചക്കുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് വരുന്നത് വരെ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദസറ ആഘോഷംസംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പിഴവാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ദസ്റ ദിനാഘോഷം നടക്കുന്നതിന്‍റെ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. റെയില്‍വേ ഗെയ്റ്റ് അടക്കുന്നതുമായി ബന്ധപ്പെട്ടുള്ള പിഴവുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. ലോക്കോ പൈലറ്റ് വേഗത കുറക്കാന്‍ ശ്രമിച്ചിരുന്നതായും റെയില്‍വേ വകുപ്പ് അറിയിച്ചു. പരിപാടി സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവരുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് ബി.ജെ.പിയും അകാലിദളും ആരോപിക്കുന്നത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങ് റിപ്പോര്‍ട്ട് വരുന്നത് വരെ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി

Tags:    

Similar News