ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. 

Update: 2018-10-30 08:36 GMT
ആര്‍.എസ്.എസ്സ് - ബി.ജെ.പിക്കെതിരായ ദലിതരുടെ ചെറുത്ത് നില്‍പ്പാണ് മഹാരാഷ്ട്രയിലേതെന്ന് രാഹുല്‍ ഗാന്ധി

ശബരിമല യുവതീപ്രവേശനത്തില്‍ കെ.പി.സി.സിയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നതാണ് തന്റെ നിലപാടെന്ന് രാഹുല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്നും രാഹുല്‍ പറഞ്ഞു. ഇതേസമയം, പാര്‍ട്ടി എന്നത് ജനങ്ങളുടെ പ്രതിനിധിയായതിനാല്‍ ജനവികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News