ശാർദ സർവകലാശാലയിൽ അക്രമത്തിനിരയായ കശ്മീരി യുവാവിനെ കാണാതായി; സഹായമഭ്യര്‍ത്ഥിച്ച് കുടുംബം 

Update: 2018-10-31 09:13 GMT

ശാർദ സർവകലാശാലയിൽ അക്രമത്തിനിരയായ കശ്മീരി യുവാവിനെ കാണാതായതായി പരാതി. ഇഹ്തിഷാം ബിലാല്‍ എന്ന കാശ്മീരി യുവാവിനെയാണ് ഗ്രെയ്റ്റർ നോയിഡയിലെ ശാർദ സർവകലാശാലയിൽ വെച്ച് നടന്ന അക്രമത്തിന് ശേഷം കാണാതായത്. കശ്മീരിലെ കന്യാർ സ്വദേശിയാണ് ഇഹ്തിഷാം. ഇഹ്തിഷാമിനെ കാണാതായതായി കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഒക്ടോബർ നാലിനാണ് ശാർദ സർവകലാശാലയിൽ വെച്ച് രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. ഈയൊരു അക്രമത്തിന് ശേഷമാണ് ഇഹ്തിഷാമിനെ കാണാതായതെന്ന് കുടുംബം പറയുന്നു. കുടുംബത്തിലെ ഏക മകനായ ഇഹ്തിഷാമിനെ കാണാതായത് പിതാവിനെ രോഗ ബാധിതനാക്കിയിട്ടുണ്ട്. ഇഹ്തിഷാമിനെ കുറിച്ച് വിവരമറിയുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു : 9797100477, 7006222493

Tags:    

Similar News