റഫാൽ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രം

രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു.

Update: 2018-11-01 05:18 GMT

റഫാൽ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു.

ये भी पà¥�ें- റഫാല്‍ കരാറില്‍ കേന്ദ്രത്തോട് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

റഫാൽ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കിൽ അതും വിശദമായി അറിയാൻ താത്പര്യമുണ്ടെന്ന് കോടതി സർക്കാരിനെ അറിയിച്ചിരുന്നു. ഇതു നൽകാൻ സർക്കാർ തയ്യാറായില്ല.രാജ്യസഭാംഗം സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം.എൽ. ശർമ എന്നിവരുടെ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ये भी पà¥�ें- റഫാല്‍; മാധ്യമങ്ങളെ വിടാതെ റിലയന്‍സ്, ദ സിറ്റിസണെതിരെ 7000 കോടിയുടെ മാനനഷ്ട കേസ്  

Tags:    

Similar News