തമിഴ്നാട് ഉപതെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് കമൽ ഹാസൻ

20 നിയമസഭാ സീറ്റുകളിലും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.

Update: 2018-11-07 13:01 GMT

തമിഴ്നാട് ഉപതെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് അധ്യക്ഷൻ കമൽ ഹാസൻ. 20 നിയമസഭാ സീറ്റുകളിലും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.

പാർട്ടി പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി കഴിഞ്ഞു. അഴിമതിയില്ലാത്ത രാഷ്ട്രീയമാണ് മക്കൾ നീതി മയ്യം മുന്നോട്ട് വെയ്ക്കുന്നത്. തെരഞ്ഞെടുപ്പും അഴിമതിയില്ലാതെ നടക്കണമെന്ന് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതി എം.എല്‍.എമാരെ അയോഗ്യരാക്കിയത് ശരിവെച്ചതോടെയാണ് 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രണ്ട് സീറ്റുകളില്‍ എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags:    

Similar News