ശബരിമല ഫോട്ടോ ഷൂട്ട് ചിത്രത്തിലെ നായകനെ പൊലീസ് പൊക്കിയിട്ടും അതേ ഫോട്ടോ ഉപയോഗിച്ച് ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണം  

ബി.ജെ.പി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് വേദിയിലെ ബാനറില്‍ ഉള്‍പ്പെടെ ഈ ചിത്രം ഉപയോഗിച്ചത്

Update: 2018-11-12 06:46 GMT

വ്യാജചിത്രം ഉപയോഗിച്ച് ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ശബരിമലയെ രക്ഷിക്കല്‍ (സേവ് ശബരിമല) ക്യാമ്പെയിന്‍. ശബരിമലയില്‍ പൊലീസ് മര്‍ദ്ദനം എന്ന വ്യാജേന ഫോട്ടോ ഷൂട്ട് ചെയ്തെടുത്ത പടമാണ് സേവ് ശബരിമല പരിപാടിക്ക് ഉപയോഗിച്ചത്. ബി.ജെ.പി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് വേദിയിലെ ബാനറില്‍ ഉള്‍പ്പെടെ ഈ ചിത്രം ഉപയോഗിച്ചത്.

ശബരിമലയില്‍ പൊലീസ് ഭക്തരെ തല്ലിച്ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ ഭക്തന്‍റെ നെഞ്ചില്‍ പൊലീസ് ചവിട്ടുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ചിത്രം ഏറ്റെടുത്തു. പിന്നാലെ ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യവും പുറത്തുവന്നു. രാജേഷ് കുറുപ്പെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ചിത്രത്തിലെ ഭക്തനെന്നും ഇത് ഫോട്ടോ ഷൂട്ട് മാത്രമാണെന്നും വ്യക്തമായി. തെറ്റിദ്ധാരണ പരത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ये भी पà¥�ें- വ്യാജചിത്രം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എന്നിട്ടും ഈ ചിത്രം ഉപയോഗിച്ചുള്ള മുതലെടുപ്പ് ബി.ജെ.പി നിര്‍ത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ പരിപാടിക്കും ഈ ചിത്രം ഉപയോഗിച്ചതിലൂടെ വ്യക്തമാകുന്നത്. ചിത്രം ഫോട്ടോഷൂട്ടാണെന്ന് തേജീന്ദര്‍ പാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതീകാത്മക ചിത്രമായാണ് ഉപയോഗിച്ചതെന്നായിരുന്നു വിശദീകരണം.

Tags:    

Similar News