ഗുജറാത്ത് കലാപത്തില്‍ മോദിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
കലാപത്തില്‍ കൊല്ലപ്പെട്ട എഹ്സാന്‍ ജെഫ്രിയുടെ ഭാര്യ സാഖിയ ജഫ്രിയാണ് ഹരജി നല്‍കിയത്
Update: 2018-11-13 13:08 GMT
ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെയുള്ള ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട എഹ്സാന്‍ ജെഫ്രിയുടെ ഭാര്യ സാഖിയ ജഫ്രിയാണ് ഹരജി നല്‍കിയത്.
ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കലാപകാരികളെ തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നും പിന്‍തുണ നല്‍കിയെന്നുമാണ് ഹരജിയില്‍ പറയുന്നത്. നരേന്ദ്ര മോദിയടക്കം നിരവധി നേതാക്കള്‍ക്കും അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.